എല്‍.ഐ.സി. ബ്രാഞ്ചിന് പുതിയ മന്ദിരമായി
Posted on: 02 Sep 2015
നെയ്യാറ്റിന്‍കര: എല്‍.ഐ.സി. നെയ്യാറ്റിന്‍കര ബ്രാഞ്ചിന് പുതിയ മന്ദിരമായി. ഗാന്ധിനഗറില്‍ തുടങ്ങിയ ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് എസ്.എസ്.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.എല്‍.ഐ.സി. സീനിയര്‍ മാനേജര്‍ എ.കെ.ഹനീഫ അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എല്‍.എസ്.ഷീല, പ്രതിപക്ഷനേതാവ് കെ.ആന്‍സലന്‍, സി.ഐ. ഡി. ജോണ്‍, എന്‍.പി.ഹരി, ഗ്രാമം പ്രവീണ്‍, പ്രവീണ്‍, എസ്.എസ്. നായര്‍, സുപ്രിയ സുരേന്ദ്രന്, വൈ.തോമസ് എന്നിവര്‍ പ്രസംഗിച്ചു.