സമസ്ത നായര്‍ സമാജം താലൂക്ക് കമ്മിറ്റിയായി
Posted on: 02 Sep 2015
നയ്യാറ്റിന്‍കര: സമസ്ത നായര്‍ സമാജം നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി രൂപവത്കരിച്ചു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ചെങ്കല്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.സപ്തംബര്‍ മൂന്നിന് ചട്ടമ്പിസ്വാമി ജയന്തി ആഘോഷം നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജങ്ഷനില്‍ നടത്താന്‍ തീരുമാനിച്ചു. എസ്.എന്‍.എസ്. ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
താലൂക്ക് ഭാരവാഹികളായി ബാബു സുരേഷ് (പ്രസിഡന്റ്), തിട്ടമംഗലം സന്തോഷ് (സെക്രട്ടറി), കാക്കണം ബാലചന്ദ്രന് നായര്‍ !(വൈസ് പ്രസിഡന്റ്), ഹരിശങ്കര്‍, വി.രാജേഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.