മാലിന്യനിര്‍മാര്‍ജനം: ബോധവത്കരണം സംഘടിപ്പിച്ചു
Posted on: 02 Sep 2015
പ്ലൂമൂട്ടുക്കട: സാംസ്കാരിക കൂട്ടായ്മയുടെ ഗ്രാമോത്സവത്തിന്റെ ഭാഗമായി സരസ്വതി കോളേജ് ഓഫ് നഴ്സിങ് എന്‍.എസ്.എസ്. യൂണിറ്റ് മാലിന്യനിര്‍മാര്‍ജനത്തെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എഫ്. ലോറന്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം സൗമ്യ വി. നായര്‍, എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ ലിസ തുടങ്ങിയവര്‍ പങ്കെടുത്തു.
സരസ്വതി കോളേജ് ഓഫ് നഴ്സിങ്ങിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും കരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡിലെ അയല്‍ക്കൂട്ടം പ്രവര്‍ത്തകരും സരസ്വതി ഹോസ്പിറ്റല്‍ സ്റ്റാഫംഗങ്ങളും സംയുക്തമായിട്ടാണ് ഭവന സന്ദര്‍ശന ബോധവത്കരണം സംഘടിപ്പിച്ചത്.