പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി

Posted on: 02 Sep 2015



ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അധ്യക്ഷന്‍ ഇളമ്പ ഉണ്ണികൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കൈമാറി. താഴെ ഇളമ്പയില്‍ പുതിയ പ്രാഥമികാരോഗ്യകേന്ദ്രം അനുവദിപ്പിച്ചു. ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സ്ഥിരംസമിതി അധ്യക്ഷനുള്ള പുരസ്‌കാരം ഇളമ്പ ഉണ്ണികൃഷ്ണന് ലഭിച്ചിരുന്നു. ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ മികച്ച പ്രാഥമിക വിദ്യാലയങ്ങളായി ഇളമ്പ ഗവ. എല്‍.പി.എസ്, ചെമ്പൂര്‍ ഗവ. എല്‍.പി.എസ്. എന്നിവയെ തിരഞ്ഞെടുത്തിരുന്നു. ഡി.സി.സി. ട്രഷറര്‍ എം.എ.ലത്തീഫ് പങ്കെടുത്തു.

More Citizen News - Thiruvananthapuram