ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

Posted on: 02 Sep 2015



പാലോട് : കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ നന്ദിയോട് ചെറ്റച്ചലില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ അതത് എ.ഇ.ഒ. ഓഫീസുകളില്‍ സപ്തംബര്‍ 30ന് മുമ്പായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
2015-16 അധ്യയന വര്‍ഷം അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരും2003 മെയ് ഒന്നിനും 2007ഏപ്രില്‍ 30നും മദ്ധ്യേ ജനിച്ചവരും 3, 4 ക്ലാസുകളില്‍ തുടര്‍ച്ചയായി ജയിച്ചവരുമായിരിക്കണം പ്രവേശനാര്‍ഥികള്‍. അപേക്ഷാഫോറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, നവോദയ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ സൗജന്യമായി ലഭിക്കും. www.navodaytarivandrum.gov.in എന്ന വെബ്‌സൈറ്റിലും ഫോറം ലഭ്യമാണ്.

More Citizen News - Thiruvananthapuram