അബ്കാരി കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 02 Sep 2015



പേയാട്: അബ്കാരി കേസില്‍ രണ്ടുപേരെ വിളപ്പില്‍ശാല പോലീസ് പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലാണിവര്‍ അറസ്റ്റിലായത്. നൂലിയോട് ചരുവിളാകത്തു പുത്തന്‍ വീട്ടില്‍ തങ്കമണി(60), കുരിശുമുട്ടം തുണ്ടുവിള കളിയല്‍ വീട്ടില്‍ കമറുദ്ദീന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കമറുദ്ദീന്‍ വിളപ്പില്‍ശാല കുന്നിന്‍പുറത്ത് വീട് വാടകയ്‌ക്കെടുത്ത് വിദേശമദ്യം വാങ്ങി സൂക്ഷിച്ച് ചില്ലറ വില്‍പ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. എസ്.ഐ. ഹേമന്ദ്കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ഉദയകുമാര്‍, സി.പി.ഒ.മാരായ ഹരികുമാര്‍, ശുഭലക്ഷ്മി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

More Citizen News - Thiruvananthapuram