കഠിനംകുളം: വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം വേണം
Posted on: 01 Sep 2015
വെട്ടുതുറ: വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കഠിനംകുളം വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം പണിയണമെന്ന് കഠിനംകുളം എന്‍.എസ്.എസ്. കരയോഗം ആവശ്യപ്പെട്ടു. മഴ പെയ്താല്‍ ഫയലുകളും മറ്റ് രേഖകളും നനയാതിരിക്കാന്‍ ഇപ്പോള്‍ ജീവനക്കാര്‍ പാടുപെടുന്നു. കഠിനംകുളം 604-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും ഇതു സംബന്ധിച്ച് പരാതികൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എന്‍.എസ്.എസ്. കരയോഗം സെക്രട്ടറി അജയകുമാറും പ്രസിഡന്റ് ശ്രീധരന് നായരും അറിയിച്ചു.