ഓണക്കിറ്റുകള്‍ വിതരണം ചെയ്തു
Posted on: 01 Sep 2015
തിരുവനന്തപുരം: കീഴൂര്‍ എന്‍.എസ്.എസ്. കരയോഗം ഓണക്കിറ്റ് വിതരണം നടത്തി. പ്രസിഡന്റ് എം.എസ്.പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ 40 കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി മധുസൂദനന് നായര്‍, വൈസ് പ്രസിഡന്റ് കൃഷ്ണന്‍കുട്ടി നായര്‍, കെ.ഗോപകുമാരന്‍ നായര്‍, ശ്രീകുമാരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.