ശ്രീകാര്യം ഓര്‍ത്തഡോക്സ് പള്ളിയില്‍ എട്ടുനോമ്പാചരണം
Posted on: 01 Sep 2015
തിരുവനന്തപുരം: ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടുനോമ്പാചരണം ചൊവ്വാഴ്ച മുതല്‍ 8 വരെ നടക്കും. ദിവസവും രാവിലെ വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, വൈകീട്ട് 6.30ന് സന്ധ്യാനമസ്കാരം, ധ്യാനപ്രസംഗം എന്നിവ ഉണ്ടായിരിക്കും. ചൊവ്വാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനകള്‍ക്ക് ഫാ. മാത്യു നൈനാന്, ഫാ. പീറ്റര്‍ ജോര്‍ജ്, ഫാ. സാമുവല്‍ വര്‍ഗീസ്, അലക്സാണ്ടര്‍ വൈദ്യന് കോര്‍ എപ്പിസ്കോപ്പ, ഫാ. ഗീവര്‍ഗീസ് കണിയാന്ത്ര, ഫാ.മാത്യു ഫിലിപ്പ്, ജേക്കബ്ബ് കെ. തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.
സമാപന ദിവസം നടക്കുന്ന വി. കുര്‍ബാനക്ക് ശേഷം റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ ഉണ്ടായിരിക്കും.
ജഡായു പാറ പൊങ്കാല
വെട്ടുതുറ: ചേങ്കോട്ടുകോണം സ്വാമിയാര് മഠം ശ്രീരാമസേവാസമിതിയുടെ നേതൃത്വത്തില്‍ ചടയമംഗലം ജഡായുപാറ പൊങ്കാല 6ന് രാവിലെ 11ന് നടത്തും. പൊങ്കാലയിടാന്‍ ഞായറാഴ്ച രാവിലെ 6ന് ചേങ്കോട്ടുകോണം സ്വാമിയാര് മഠം ജങ്ഷനില്‍ എത്തണം.
റിസര്‍ച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം: ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ സ്ഥാപനത്തില്‍ ഗവേഷണപദ്ധതിയിലേക്ക് രണ്ട് സീനിയര്‍ റിസര്‍ച്ച് ഫെലോയുടെ താത്കാലിക ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവും 3ന് രാവിലെ 10ന് നടത്തുന്നു. വിവരങ്ങള്‍ക്ക് www.ctcri.org/announcements
സാംസ്കാരിക കൂട്ടായ്മ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കലാവേദിയായ 'സംഘസംസ്കാര' ഓണാഘോഷം സംഘടിപ്പിച്ചു. ആര്‍ട്ടിസ്റ്റ് അരുണ്‍ രാജ് വരച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വിവിധ കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു. ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും മത്സരങ്ങളും സംഘടിപ്പിച്ചു. സാംസ്കാരിക കൂട്ടായ്മ ഗാനരചയിതാവായ പൂവച്ചല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ. യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സി.കെ.ദിനേശ് കുമാര്‍, എ.അബ്ദുറഹീം, യൂണിയന് ജില്ലാ സെക്രട്ടറി യു.എം.നഹാസ്, പ്രസിഡന്റ് നിമല്‍ രാജ്, സംഘസംസ്കാര കണ്‍വീനര്‍ കെ.പി.സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
അയ്യങ്കാളി ജയന്തി
തിരുവനന്തപുരം: കെ.ഡി.പി. ജില്ലാ കമ്മിറ്റി നടത്തിയ അയ്യങ്കാളി ജന്മവാര്ഷിക ദിനസമ്മേളനവും ദീപശിഖ ഘോഷയാത്രയും മേയര്‍ കെ.ചന്ദ്രിക ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്മാന് പാളയം രാജന്, കെ.അശോകന്, മധു കെ.ചേരമന്‍, പേരൂര്‍ക്കട രവി, അംബേദ്കര്‍പുരം മുരുകന്, ബിനു നെയ്യാറ്റിന്‍കര, കുന്നുകുഴി എസ്.മണി, സുരന് കുന്നന്‍പാറ, ക്വാഷി കുന്നപ്പുഴ, പ്രദീപ്, ബിജു, തങ്കച്ചന്, ഇ.കെ.സുരേന്ദ്രന്, വാസുദേവന്‍, സോമന്, ഉണ്ണി കെ. തുടങ്ങിയവര്‍ പ്രസംഗിച്ചു. ദീപശിഖ പ്രയാണം കെ.ഡി.പി. ജില്ലാ പ്രസിഡന്റ് മധു കെ.ചേരമന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചു. മുളവന ജങ്ഷനില്‍ സമാപിച്ചു.
കാന്‍സര്‍ പരിരക്ഷാ സര്‍ട്ടിഫിക്കറ്റ്
തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ കാഞ്ഞിരംപാറ വി.കെ.പി. നഗര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വി.കെ.പി. നഗര്‍ പട്ടികജാതി കോളനിയിലെ നൂറ് കുടുംബങ്ങള്‍ക്ക് ആയുഷ്!കാല കാന്‍സര്‍ പരിരക്ഷാ സര്‍ട്ടിഫിക്കറ്റും ഇരുന്നൂറ് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും നല്കി. കെ.മുരളീധരന് എം.എല്‍.എ. സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡി.സി.സി. മെമ്പര്‍ കാഞ്ഞിരംപാറ വിജയന് അധ്യക്ഷത വഹിച്ചു. കാവല്ലൂര്‍ മധു, രാജന് കുരുക്കള്‍, നാരായണപിള്ള, വി.മധുചന്ദ്രന്, മേലത്തുമേലെ ജയചന്ദ്രന്, വെങ്ങാനൂര്‍ പ്രസാദ്, ആര്.അശോകന്, പി.മോഹനന്, നിബു കുമാര്‍, മരുതന്‍കുഴി ഗോപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓണക്കിറ്റ് നല്കി
തിരുവനന്തപുരം: ഋഷിമംഗലം എന്‍.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ കരയോഗ അതിര്‍ത്തിക്കുള്ളിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. കരയോഗം പെന്ഷന് നല്‍കിവരുന്ന സ്ത്രീകള്‍ക്ക് ഓണക്കോടിയും നല്കി. സമ്മേളനത്തില്‍ പ്രസിഡന്റ് ആര്.വാസുദേവന്‍ പിള്ള, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.സരോജം എന്നിവര്‍ പങ്കെടുത്തു.