നെടുമങ്ങാട് ബൈബിള്‍ കണ്‍െവന്‍ഷന് തുടക്കമായി

Posted on: 01 Sep 2015



നെടുമങ്ങാട് : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തിലുള്ള നെടുമങ്ങാട് ബൈബിള്‍ കണ്‍വെന്‍ഷന് കുളവിക്കോണം ഗ്രൗണ്ടില്‍ തുടക്കമായി. ഫാ.റൂഫസ് പയസ് ലീന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. മോണ്‍ ജി.ക്രിസ്തുദാസിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ ബുധനാഴ്ച സമാപിക്കും. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ജപമാല സമര്‍പ്പണം, 5.30ന് സമൂഹദിവ്യബലി. 2ന് വൈകീട്ട് 5.30ന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ഡോ. വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിക്കും.


More Citizen News - Thiruvananthapuram