അശരണര്‍ക്ക് ഓണവിഭവങ്ങള്‍ ഒരുക്കി വട്ടപ്പാറ പോലീസ്

Posted on: 01 Sep 2015വെമ്പായം: അശരണര്‍ക്ക് ഓണവിഭവങ്ങള്‍ ഒരുക്കി വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ മാതൃകയായി. പോലീസ് സ്റ്റേഷനില്‍ ഒരുക്കിയ ഓണാഘോഷ ചടങ്ങ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പ്രതാപന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വട്ടപ്പാറ ശീമവിളയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വോദയ ശാന്തിഭവനിലെത്തിയ ഡിവൈ.എസ്.പി. അന്തേവാസികള്‍ക്ക് പുതുവസ്ത്രം നല്‍കി. പോലീസ് ഉദ്യോഗസ്ഥര്‍ വിഭവസമൃദ്ധമായ സദ്യ ഇവര്‍ക്ക് ഒരുക്കിയിരുന്നു. വട്ടപ്പാറ പോലീസ് എസ്.ഐ. ഇന്ദ്രരാജ് ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram