അഷ്ടമിരോഹിണി ഉത്സവം
Posted on: 01 Sep 2015
ആറ്റിങ്ങല്‍: കൊല്ലമ്പുഴ ആവണിപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം അഞ്ചിന് നടക്കും. രാവിലെ 6ന് മഹാഗണപതിഹോമം, 8ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7ന് ഭഗവതിസേവ, 7.15ന് പുഷ്പാഭിഷേകം, 7.30ന് ട്രാക്ക്ഗാനമേള, 12ന് ജന്മാഷ്ടമി അഭിഷേകം എന്നിവ നടക്കും.