സ്വാഗതസംഘം രുപവത്കരിച്ചു
Posted on: 01 Sep 2015
കല്ലമ്പലം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം പകല്‍ക്കുറി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശോഭ യാത്രയ്ക്കു വേണ്ടി സ്വാഗത സംഘം രൂപവത്കരിച്ചു. സുരേഷ് ശിവപുരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുരളീധരന്‍പിള്ള മൂതല (രക്ഷാധികാരി, മധു ചിത്രകൂടം (സഹ: രക്ഷാധികാരി ), ജയന് മൂതല, ധനേഷ്, രഘുത്തമന് പകല്‍ക്കുറി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ അപ്പുക്കുട്ടന്, സുരേഷ്, എന്നിവര്‍ സംസാരിച്ചു.