മെഡിക്കല്‍ ക്യാമ്പ് നടത്തി
Posted on: 01 Sep 2015
നെയ്യാറ്റിന്‍കര: നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ വര്‍ഷികത്തോടനുബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്കും നഗരസഭാ ജീവനക്കാര്‍ക്കും ജീവിതശൈലീരോഗ മെഡിക്കല്‍ ക്യാമ്പ് നടത്തി. ചെയര്മാന് എസ്.എസ്. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ സ്ഥിരംസമിതി ചെയര്മാന് ജി. സോമശേഖരന്‍നായര്‍ അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ആന്‍സലന്‍, കൗണ്‍സിലര്‍മാരായ എസ്.പി. സജിന്‍ലാല്‍, ടി.ആര്. ഗോപീകൃഷ്ണന്, സെക്രട്ടറി എ.എസ്. ശ്രീകാന്ത്, എല്‍.എസ്. പ്രസാദ്, സവിത വി. രാജ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ജിജോ ടി. തോമസ് ക്യാമ്പിന് നേതൃത്വം നല്കി.