കൊലപാതകക്കേസിലെ സാക്ഷിക്കുള്ള സംരക്ഷണം പിന്‍വലിച്ചതായി പരാതി
Posted on: 01 Sep 2015
കഴക്കൂട്ടം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ സാക്ഷിക്ക് പോലീസ് നല്‍കിയിരുന്ന സംരക്ഷണം പിന്‍വലിച്ചതായി പരാതി. മംഗലപുരം കൊപ്പം സ്വദേശിയായ സലിമാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പരാതി നല്‍കിയത്.
കേസില്‍ ഓംപ്രകാശ് അടക്കമുള്ളവരെ കോടതി ശിക്ഷിച്ചിരുന്നു. സലിമിന് വധഭീഷണി ഉള്ളതിനാല്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. നാല് പോലീസുകാരെയാണ് സലിമിന്റെ സംരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്. ഇവരെ പോലീസ് ഉന്നത ഉേദ്യാഗസ്ഥരും രാഷ്ട്രീയക്കാരും ഇടപെട്ട് പിന്‍വലിച്ചെന്നാണ് സലിമിന്റെ പരാതി.
പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്കും ഡി.ജി.പി.ക്കും കൈമാറിയതായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.