അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 01 Sep 2015



പാങ്ങോട്: പാങ്ങോട് എക്‌സ്‌കോളനി വാര്‍ഡിലെ 68-ാം നമ്പര്‍ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. സാമൂഹ്യക്ഷേമവകുപ്പില്‍ നിന്ന് പന്ത്രണ്ട്് ലക്ഷത്തോളം രൂപ ചെലവാക്കിയാണ് കെട്ടിടം നിര്‍മിച്ചത്. കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ചിത്രകുമാരി, ബ്ലോക്കംഗങ്ങളായ അനു എ.നായര്‍, ശശികല, പാങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രന്‍തമ്പി, വാര്‍ഡംഗങ്ങളായ സുഭാഷ്, സുരേഷ്‌കുമാര്‍, ഗീത, ഷീജാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram