സ്‌കൂളില്‍ പുതിയമന്ദിരത്തിന് ശിലാസ്ഥാപനം നടത്തി

Posted on: 01 Sep 2015



കോവളം: കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജമീലാപ്രകാശം എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ട് (78 ലക്ഷം രൂപ) ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മം നടന്നു.
പി.ടി.എ. പ്രസിഡന്റ് നെട്ടത്താനി ഷാജി അധ്യക്ഷത വഹിച്ചു. ശിലാസ്ഥാപനകര്‍മം ജമീലാപ്രകാശം എം.എല്‍.എ. നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ വി. ശാന്തികുമാരി, കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.ശിവകുമാര്‍, സി.തങ്കരാജ്, എസ്.ശാന്തകുമാരി, എം.വി.ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram