അമരവിള സ്‌കൂളില്‍ ഓണക്കിറ്റ് വിതരണം നടത്തി

Posted on: 01 Sep 2015



നെയ്യാറ്റിന്‍കര: അമരവിള എല്‍.എം.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ 80 വിദ്യാര്‍ഥികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ലോക്കല്‍ മാനേജര്‍ കുഞ്ഞപ്പി യേശുദാസ്, പ്രിന്‍സിപ്പല്‍ ഇ.ആര്‍.പ്രസന്ന മേബല്‍, പി.ടി.എ. പ്രസിഡന്റ് സി.റോസ് ചന്ദ്രദാസ്, എസ്.ഉഷാകുമാരി, ലോര്‍ഡ്‌സന്‍ വിന്‍സന്റ്, ഇ.ആര്‍.സരോജ മേബല്‍, എസ്.ഷിബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram