ആശ്രയ വാര്‍ഷികവും ഓണാഘോഷവും നടത്തി
Posted on: 01 Sep 2015
നെയ്യാറ്റിന്‍കര: കരിനട ആശ്രയ യൂത്ത് ക്ലബ്ബിന്റെ വാര്‍ഷികവും ഓണാഘോഷവും നടത്തി. പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് പി.കൃഷ്ണന്‍നായര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ കെ.ആന്‍സലന്‍, ആര്.എസ്. രവിശങ്കര്‍, നിംസ് എം.ഡി. എം.എസ്.ഫൈസല്‍ ഖാന്, എസ്.കെ. ജയകുമാര്‍, മഞ്ചവിളാകം ജയകുമാര്‍, സുരേന്ദ്രന്, ചെങ്കല്‍ പ്രേംകുമാര്‍, എ.കൃഷ്ണന്‍കുട്ടി, എന്‍.കെ. രഞ്ജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആദരിച്ചു
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ കലാകൈരളി തിേയറ്റേഴ്സിന്റെ നേതൃത്വത്തില്‍ പെരുമ്പഴുതൂര്‍ എച്ച്.എസ്സില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. കട്ടപ്പന ഗവ. വിമെന്‍സ് കോളേജിലെ അധ്യാപകന് ജെ.കുമാര്‍ വിദ്യാര്‍ഥികളെ ആദരിച്ചു.
എന്‍.പീതാംബരന് അധ്യക്ഷനായി. വി.രഘുനാഥന്, ജി.കൃഷ്ണകുമാര്‍, ബി.ശ്രീകണ്ഠന്, വി.ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.