മൂട്ടയെ കൊല്ലാന്‍ ആശുപത്രിയടച്ചു; ഒ.പി. വരാന്തയില്‍

Posted on: 01 Sep 2015



തിരുവനന്തപുരം: മൂട്ട നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി ആഗസ്ത് 26ന് ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ വാര്‍ഡുകള്‍ പൂട്ടി. അന്നുമുതല്‍ ഒ.പി. വിഭാഗം വരാന്തയിലാണ് പ്രവര്‍ത്തിക്കുന്നത്. ഐ.പി.വിഭാഗം രോഗികളെ പൂര്‍ണമായും ഡിസ്ചാര്‍ജ് ചെയ്തു.
ഐ.പി.വിഭാഗം വ്യാഴാഴ്ച മുതല്‍ തുറന്ന് പ്രവര്‍!ത്തിക്കും. വരാന്തയില്‍ പ്രവര്‍ത്തിക്കുന്ന ഒ.പി.യില്‍ എല്ലാ വിഭാഗ ചികിത്സയുമുണ്ട്. മരുന്ന് വിതരണവും നേത്ര വിഭാഗ ചികിത്സയും കാഴ്ച പരിശോധനാ വിഭാഗവും മുടങ്ങാതെ നടക്കുന്നു. സര്‍ക്കാരിന്റെ വെയര്‍ ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ആശുപത്രിയിലെ മൂട്ട നിര്‍മ്മാര്‍ജന പ്രവര്‍ത്തനം നടത്തുന്നത്.

More Citizen News - Thiruvananthapuram