പോത്തന്‍കോട്-കാട്ടാക്കട- വിഴിഞ്ഞം 220 കെ.വി. ലൈന്‍ പൂര്‍ത്തിയാക്കണം
Posted on: 01 Sep 2015
തിരുവനന്തപുരം: വിഴിഞ്ഞം മദര്‍ പോര്‍ട്ടിന്റെ നിര്‍മാണം തുടങ്ങുന്ന സാഹചര്യത്തില്‍ പോത്തന്‍കോട് സബ്സ്റ്റേഷനില്‍ നിന്ന് കാട്ടാക്കട സബ്സ്റ്റേഷന് വഴി വിഴഞ്ഞത്തേക്കുള്ള 220 കെ.വി. വൈദ്യുതി ലൈനിന്റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.മാധവന് നമ്പൂതിരി അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എം.ജി.സുരേഷ്കുമാര്‍, ജില്ലാസെക്രട്ടറി എസ്.സുദര്ശനന്, കെ.ജി.ഒ.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ.ലത്തീഫ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ആര്.മോഹനചന്ദ്രന് (പ്രസി.), ബേബിജോണ്‍ (സെക്ര.).