ഓണകിറ്റ് വിതരണവും സമ്മാനദാനവും

Posted on: 01 Sep 2015



വെളളറട: എന്‍.എസ്.എസ്. താഴെക്കര കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ഓണകിറ്റ് വിതരണവും എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ഥിക്ക് സമ്മാനവും നല്‍കി.
കരയോഗം പ്രസിഡന്റ് കെ.മാധവന്‍പിളള അധ്യക്ഷനായി. സെക്രട്ടറി പി.വിക്രമന്‍നായര്‍, താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരയോഗത്തിന്റെ കീഴിലുളള വനിതാസ്വയംസഹായ സംഘാംഗങ്ങള്‍ സ്വരൂപിച്ച തുക വിനിയോഗിച്ചാണ് ഓണകിറ്റ് വിതരണം നടത്തിയത്.

More Citizen News - Thiruvananthapuram