ശാസ്താന്തല സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി തുടങ്ങി

Posted on: 01 Sep 2015



നെയ്യാറ്റിന്‍കര: ശാസ്താന്തല ഗവ. ലോവര്‍ ആന്‍ഡ് അപ്പര്‍ പ്രൈമറി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതിക്ക് തുടക്കമായി. ആര്‍.സെല്‍വരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭ നല്‍കിയ മൈക്ക്‌സെറ്റ്, കമ്പ്യൂട്ടര്‍, സ്‌കൂള്‍ വികസന ഫണ്ട് എന്നിവയുടെ ഉദ്ഘാടനവും എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍ കെ.കെ.ഷിബു അധ്യക്ഷനായി. നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ എസ്.പി.സജിന്‍ലാല്‍, പ്രഥമാധ്യാപകന്‍ എന്‍.ആര്‍.സജികുമാര്‍, എല്‍.ടി.ജയശ്രീലത, കെ.ഐ.ബിന്ദു, പി.ജി.ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Thiruvananthapuram