ചന്ദ്രമംഗലം റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം

Posted on: 31 Aug 2015



നെടുമങ്ങാട് : ആനാട് ചന്ദ്രമംഗലം റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷവും പോലീസ് ആസ്ഥാനത്തെ ഐ.ജി. ഇ.ജെ.ജയരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ആനാട് ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പന്തളം ബാലന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ജിനിയറിങ് കോളേജ് ചെയര്‍മാന്‍ ജി.മോഹന്‍ദാസ് ഓണക്കിറ്റ് വിതരണവും, റാണി മോഹന്‍ദാസ് ചികിത്സാ സഹായ വിതരണവും നടത്തി. ടി.പദ്മകുമാര്‍, ഡി.എ.രജിത്‌ലാല്‍, ന്യൂസ്റ്റാര്‍ രവി, ബിന്ദു, വിജയമ്മ, ശശികുമാര്‍, കെ.ആര്‍.ഷൈജു, അസോസിയേഷന്‍ സെക്രട്ടറി ജെ.സുശീലന്‍, എം.എ.ബിജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram