ഓണാഘോഷവും സാംസ്കാരിക സന്ധ്യയും
Posted on: 31 Aug 2015
അമ്പൂരി: കൂട്ടപ്പു ഗോപാലന് മെമ്മോറിയല്‍ ലൈബ്രറിയുടെ ഒരാഴ്ച നീണ്ട ഓണാഘോഷം സാംസ്കാരിക സന്ധ്യയോടെ സമാപിച്ചു. സാംസ്കാരിക സന്ധ്യ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് പാലക്കാട് അധ്യക്ഷനായിരുന്നു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം അഡ്വ.രണദിവേ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഗീത, യുവകവി സനല്‍ ഡാലുംമുഖം, സി.പി.ഹേമചന്ദ്രന്, എസ്.ശ്രീറാം എന്നിവര്‍ പ്രസംഗിച്ചു.
മത്സരവിജയികള്‍ക്കുള്ള ട്രോഫികള്‍ വേദിയില്‍ വിതരണം ചെയ്തു. മലയോര മേഖലയില്‍ 20 വര്‍ഷത്തില്‍ കൂടുതലായി കയറ്റിറക്ക് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ട്രേഡ് യൂണിയനില്‍പ്പെട്ട തൊഴിലാളികളെ വേദിയില്‍ പൊന്നാട നല്കി ആദരിച്ചു.