ആലന്തറ റസിഡന്റ്സ് ഓണാഘോഷവും പൂക്കളമത്സരവും
Posted on: 31 Aug 2015
വെഞ്ഞാറമൂട്: ആലന്തറ റസിഡന്റ്സ് അസോസിയേഷന് സംഘടിപ്പിച്ച ഓണാഘോഷം ബി.എസ്.എസ്. ദേശീയ ജനറല്‍ സെക്രട്ടറി ബി.എസ്. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു..എസ്.ഐ..റിയാസ് രാജ മുഖ്യാഥിതിയായി..ഡോ.പുഷ്പാംഗദന് അധ്യക്ഷനായി..എസ്.അനില്‍കുമാര്‍, കെ.എസ്.ഗീത, ഹരികൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
അത്തപ്പൂക്കളമത്സരം, നാടന്‍ ഓണക്കളികള്‍, ഓണപ്പാട്ട് തുടങ്ങിയവ നടന്നു. തുടര്‍ന്ന് രംഗപ്രഭാതിന്റെ പാവനാടകവും നടന്നു.