ബസ്സില്‍ കണ്ടെത്തിയ ബാഗില്‍ മയക്കുമരുന്ന്; യുവ എന്‍ജിനിയര്‍ പിടിയില്‍

Posted on: 31 Aug 2015



നെയ്യാറ്റിന്‍കര: ബസ്സില്‍ നിന്ന് കിട്ടിയ ബാഗില്‍ നിന്ന് എല്‍.എസ്.ഡി. മയക്കുമരുന്ന് കണ്ടെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ബാഗിന്റെ ഉടമസ്ഥനായ വെള്ളയമ്പലം സ്വദേശിയായ യുവ സോഫ്‌ട്വെയര്‍ എന്‍ജിനിയറെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്തു.
അടുത്തിടെ െബംഗളൂരുവില്‍ നിന്ന് നെയ്യാറ്റിന്‍കരയിലെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ്സിലാണ് ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയിരുന്നത്. ബാഗ് പരിശോധിച്ചപ്പോഴാണ് ലൈസര്‍ജിക് ആസിഡ് ഡൈ എത്തിലാമൈഡ് എന്ന എല്‍.എസ്.ഡി. മയക്കുമരുന്ന് കണ്ടെടുത്തത്. ചെറിയ സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള 12 എണ്ണമാണ് ബാഗിലുണ്ടായിരുന്നത്. എല്‍.എസ്.ഡി. ഒരു സ്റ്റാമ്പിന് ആയിരത്തിലേറെ വിലയുണ്ട്. ബാഗില്‍ നിന്ന് 300 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
ബാഗിലുണ്ടായിരുന്ന ലാപ്പ്‌ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ ഉടമസ്ഥനായ ബെംഗളൂരുവിലെ ടെക്‌നോ സിറ്റിയിലെ യുവ സോഫ്‌ട്വെയര്‍ എന്‍ജിനിയറെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ഉപയോഗത്തിനാണ് ഇയാള്‍ മയക്കുമരുന്ന് ബാഗില്‍ കരുതിയിരുന്നതെന്ന് സി.ഐ. സി.ജോണ്‍ പറഞ്ഞു. ബസ്സില്‍ നിന്നും കൊല്ലത്ത് ഇറങ്ങുന്നതിനിടെ ബസ് പോയതാണ് ബാഗ് നഷ്ടപ്പെടാന്‍ കാരണം.

More Citizen News - Thiruvananthapuram