താമരപര്‍ണശാലയ്ക്ക് അന്തര്‍ദേശീയ പ്രാധാന്യം നല്‍കും - കേന്ദ്രമന്ത്രി

Posted on: 31 Aug 2015



പോത്തന്‍കോട്: നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി സപ്തംബര്‍ 20 ന് നടക്കുന്ന കുംഭമേളയുടെ വിളംബര സമ്മേളനം കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പുമന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് തീര്‍ത്ഥാടകരേയും സഞ്ചാരികളേയും ആകര്‍ഷിക്കുന്ന ശാന്തിഗിരിയിലെ താമരപര്‍ണശാലക്ക് അന്തര്‍ദേശീയ ഭൂപടത്തില്‍ പ്രാമുഖ്യം നല്‍കുമെന്ന് വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമം ഭാരതീയ ചികിത്സാ സമ്പ്രദായത്തിനും മെഡിക്കല്‍ ടൂറിസത്തിനും നല്‍കുന്ന സംഭാവനകള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലോട് രവി എം.എല്‍.എ. അദ്ധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ.പി.പി.ബാവ, ഡോ.ജെ.ആര്‍.പദ്മകുമാര്‍, വി.വി.രാജേഷ്, കരമന ജയന്‍, കെ.ജയന്‍, അഡ്വ.എസ്.സുരേഷ്, ഇ.എ.സലീം, എം.ബാലമുരളി, സ്വാമി പ്രണവശുദ്ധന്‍, ആര്‍.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram