വിരലില്‍ മോതിരം കുടുങ്ങി; ഫയര്‍ഫോഴ്സ് രക്ഷകരായി
Posted on: 31 Aug 2015
പൂവാര്‍: വിരലില്‍ കുടുങ്ങിയ സ്വര്‍ണ മോതിരം ഊരാന്‍ നെട്ടോട്ടമോടിയ യുവാവിനു ഫയര്‍ഫോഴ്സ് രക്ഷകരായി. പൊഴിയൂര്‍ പൊയ്പ്പള്ളി വിളാകം തത്തപ്പള്ളിത്തോപ്പ് വീട്ടില്‍ ഷിനോജി(27) ന്റെ വിരലില്‍ കുടുങ്ങിയ സ്വര്‍ണ മോതിരമാണ് പൂവാര്‍ എസ്.ടി.ഒ. സത്യവത്സലന്റെ നേതൃത്വത്തിലുള്ള സംഘം അര മണിക്കൂര്‍ കൊണ്ട് നീക്കംചെയ്തത്.