സുബോധന് ലണ്ടന്‍ 'റ്റൈഡ്' ഫൗണ്ടേഷന്റെ പുരസ്‌കാരം

Posted on: 31 Aug 2015



തിരുവനന്തപുരം: ബ്രിട്ടണിലെ സാമൂഹ്യസംഘടനയായ 'റ്റെഡ്' ഫൗണ്ടേഷന്‍ 'തൊഴിലാളി മേഖലയിലൂടെ സാമൂഹ്യപുരോഗതി' എന്ന വിഷയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം ഐ.എന്‍.ടി.യു.സി. ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ജി.സുബോധന് ലഭിച്ചു. ലണ്ടനില്‍ പീറ്റേഴ്‌സ് ഫീല്‍ഡില്‍ കൂടിയ സമ്മേളനത്തില്‍ ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍പേഴ്‌സനും ബ്രിട്ടണിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയുമായ ലിന്‍ഡാ കാര്‍ട്ട്‌റൈറ്റ് ആണ് പുരസ്‌കാരം കൈമാറിയത്.

More Citizen News - Thiruvananthapuram