കുലശേഖരത്ത് ഓണാഘോഷം നടത്തി

Posted on: 31 Aug 2015



കുലശേഖരം: ആകാശവാണി തിരുവനന്തപുരം, നാഗര്‍കോവില്‍ നിലയങ്ങള്‍ സംയുക്തമായി കുലശേഖരത്ത് ഓണാഘോഷം നടത്തി. മലയാളം, തമിഴ് സംസ്‌കാരങ്ങളെ സംയോജിപ്പിച്ച് പ്രത്യേക പരിപാടികളാണ് എസ്.ആര്‍.കെ.ബി.വി. സ്‌കൂള്‍ മൈതാനിയില്‍ അവതരിപ്പിച്ചത്.
ശാസ്ത്രീയനൃത്തം, തിരുവാതിരക്കളി, വില്‍പ്പാട്ട്, തോല്‍പ്പാവകൂത്ത് തുടങ്ങിയവ അവതരിപ്പിച്ചു.
ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍.സി.ഗോപന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram