വിശ്വഭാരതി പബ്ലിക് സ്കൂളില്‍ ഓണാഘോഷം
Posted on: 31 Aug 2015
നെയ്യാറ്റിന്‍കര: വിശ്വഭാരതി പബ്ലിക് സ്കൂളില്‍ ഓണം ആഘോഷിച്ചു. ശിവഗിരി ട്രസ്റ്റ് ബോര്‍ഡ് അംഗവും അരുവിപ്പുറം ശ്രീനാരായണ ധര്‍മ മഠം സെക്രട്ടറിയുമായ സ്വാമി സാന്ദ്രാനന്ദ ആഘോഷപരിപാടികള്‍ ഉദ്ഘാടനംചെയ്തു.
സ്കൂള്‍ ചെയര്മാന് വി.വേലപ്പന് നായര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ ജയധരന്‍ നായര്‍, പ്രിന്‍സിപ്പല്‍ രാമനാഥന് തുടങ്ങിയവര്‍ പങ്കെടുത്തു.