ഓണാഘോഷം ജീവകാരുണ്യമാക്കി സമന്വയ

Posted on: 31 Aug 2015



തിരുവനന്തപുരം: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സഹായമെത്തിച്ച്, ദേശീയ ആരോഗ്യ ദൗത്യത്തിലെ ജീവനക്കാരുടെ സംഘടനയായ സമന്വയ മാതൃകയായി. ഫോര്‍ട്ട് സത്രം സ്‌കൂള്‍-ഓട്ടിസം റിസോഴ്‌സ് സെന്ററിലെ 52 കുട്ടികള്‍ക്കുവേണ്ടി സീസോ, ഡ്രം, സ്റ്റഡി ടേബിളുകള്‍, സ്റ്റൂളുകള്‍, ഫ്‌ളോര്‍മാറ്റുകള്‍ മുതലായവയാണ് നല്‍കിയത്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ എന്‍.എച്ച്.എം. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഓണാഘോഷച്ചടങ്ങില്‍ മന്ത്രി വി.എസ്. ശിവകുമാറില്‍നിന്ന് ഓട്ടിസം സെന്ററിനുവേണ്ടി ബി.പി.ഒ. ശ്യാമളയും റിസോഴ്‌സ് ടീച്ചര്‍ ആനിയും ചേര്‍ന്ന് ഇവ സ്വീകരിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, ആയുഷ് സെക്രട്ടറി ഡോ. എം. ബീന, എന്‍.എച്ച്.എം. ഡയറക്ടര്‍ ജി.ആര്‍. ഗോകുല്‍, സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.കെ. ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram