തിരഞ്ഞെടുപ്പ് വിഷയത്തില്‍ സര്‍ക്കാരിന് ദുരുദ്ദേശം- ജി. സുഗുണന്
Posted on: 31 Aug 2015
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീരുമാനിക്കാന്‍ ഹൈക്കോടതിക്ക് വിട്ടത് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനുള്ള ദുരുദ്ദേശത്തോടുകൂടിയാണെന്ന് സി.എം.പി. പൊളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി. സുഗുണന് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കലിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഹൈക്കോടതിയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ഗൂഢശ്രമമാണ് ഈ തീരുമാനത്തിന്റെ പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.