ഓണക്കിറ്റുകള്‍ നല്‍കി

Posted on: 30 Aug 2015



തിരുവനന്തപുരം: പാല്‍ക്കുളങ്ങര എന്‍.എസ്.എസ്. കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും വനിതാ സ്വയംസഹായ സംഘങ്ങളുടെയും ഓണാഘോഷങ്ങളുടെ ഭാഗമായി സമുദായ പ്രവര്‍ത്തര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
കരയോഗമന്ദിരത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വനിതാസമാജം പ്രസിഡന്റ് ജി.ജയാദേവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രിയാകാരണവര്‍, കരയോഗം പ്രസിഡന്റ് പി.ഡി.പിള്ള, മേഖലാ കണ്‍വീനര്‍ വി.എസ്.കെ.നായര്‍, ബി.ഡി.മാസ്റ്റര്‍, കെ.ഓമന അമ്മ, ശ്രുതിശങ്കര്‍, പാര്‍വതി എം.എസ്. എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram