ഓണക്കിറ്റ് വിതരണം നടന്നു

Posted on: 30 Aug 2015



തിരുവനന്തപുരം: ശ്രീ ഉദിയന്നൂര്‍ദേവി എന്‍.എസ്.എസ്. കരയോഗം എല്ലാ അംഗങ്ങള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം നടത്തി. കൂട്ടാംവിളയില്‍ നടന്ന ഓണക്കിറ്റ് വിതരണമേള താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എം.സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ കണ്‍വീനര്‍ ശാസ്തമംഗലം മോഹന്‍ മുഖ്യാതിഥി ആയിരുന്നു. കരയോഗം പ്രസിഡന്റ് ജി.ശശികുമാര്‍, സെക്രട്ടറി കെ.പ്രതാപചന്ദ്രന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram