മന്ത്രി ശിവകുമാറിനോടൊപ്പം ഓണം ആഘോഷിച്ചു
Posted on: 30 Aug 2015
തിരുവനന്തപുരം: വള്ളക്കടവ് യത്തീംഖാനയിലെ കുട്ടികള്‍ മന്ത്രി വി.എസ്.ശിവകുമാറിനോടൊപ്പം തിരുവോണം ആഘോഷിച്ചു. കുട്ടികള്‍ക്ക് മന്ത്രി ഓണക്കോടികളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ മുസ്ലിം വിഭാഗത്തില്‍പ്പെട്ട അനാഥരും അഗതികളുമായ 36 കുട്ടികളാണ് ഈ ഗവ. അംഗീകൃത യത്തീംഖാനയിലുള്ളത്. കൗണ്‍സിലര്‍ പി.പദ്മകുമാര്‍, യത്തീംഖാന പ്രസിഡന്റ് കെ.എം.സാലി, വൈസ് പ്രസിഡന്റ് പി.ബഷീര്‍, സെക്രട്ടറി ഫിറോസ് ഖാന്, എം.കെ.അഷ്റഫുദ്ദീന്, എം.കെ.നുജുമുദ്ദീന്‍, ഹാജ നിസ്സാമുദ്ദീന്‍, എസ്.എം.ഷാജി, വള്ളക്കടവ് നിസ്സാം എന്നിവര്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു.