ഗ്രാമീണ സംഘടനകള്‍ ഓണമാഘോഷിച്ചു
Posted on: 30 Aug 2015
ചേരപ്പള്ളി: വിവിധ സംഘടനകള്‍ ഓണാഘോഷം സംഘടിപ്പിച്ചു. പൊട്ടന്‍ചിറ ബിഗ് ബ്രദേഴ്സ് സാംസ്കാരിക സമിതി, ചേരപ്പള്ളി ചൈതന്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, പോങ്ങോട് കല്പന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. കിളിയന്നൂര്‍ കൈരളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, ചെട്ടിയാംപാറ ആനപ്പെട്ടി ഗാന്ധി ബാലജനസഖ്യം, മത്തിക്കാവ് യുവ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ്, മുള്ളങ്കല്ല് തൂലിക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, പറണ്ടോട് മലര്‍വാടി കലാകായിക സാംസ്കാരിക നിലയം, ചേരപ്പള്ളി സെന്റ് മിഖായേല്‍ ചര്‍ച്ച് മതബോധന സമിതി എന്നിവയുടെ ആഭിമുഖ്യത്തിലും ഓണപ്പരിപാടികള്‍ സംഘടിപ്പിച്ചു.
പറണ്ടോട് ശാന്തിനിലയം നഴ്സറി സ്കൂള്‍, കീഴ്പാലൂര്‍ നാഷണല്‍ തിയേറ്റേഴ്സ്, മീനാങ്കല്‍ മുക്ക്തോട് എ.ബി.സി.ഡി. ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്, മലയന്തേരി ലൗലാന്‍ഡ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നീ സംഘടനകള്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ബൗണ്ടര്‍മുക്ക് മഞ്ചാടിനിന്ന വിള ബ്രദേഴ്സ് ക്ലബ്, കൂന്താണി ആവണി കുടുംബശ്രീ, കൂന്താണി ബോയ്സ്, ഇറവൂര്‍ മഹിമ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
ചേരപ്പള്ളി: പറണ്ടോട് മലര്‍വാടി കലാകായിക സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടത്തി. യുവജന ബോര്‍ഡ് വൈസ് ചെയര്മാന് പി.എസ്.പ്രശാന്ത് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് മഹാത്മാ മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്ക് ഓണസദ്യയും വസ്ത്രവും നല്കി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മീനാങ്കല്‍ കുമാര്‍, നിലയം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പറണ്ടോട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് ജി.കരുണാകരന് ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
പറണ്ടോട് സംസ്കാര യുവജന വേദിയുടെ വാര്‍ഷികത്തിന്റെ ഭാഗമായി കലാകായിക മത്സരങ്ങളും, ജില്ലാ തല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും, ക്രിക്കറ്റ് ടൂര്‍ണമെന്റും നടത്തി. ചേരപ്പള്ളി തോളൂര്‍ യുവകള്ച്ചറല് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കായികമത്സരങ്ങള്‍, വടംവലി, ഉറിയടി, ലേലം, സമ്മാനവിതരണം എന്നിവയായിരുന്നു മുഖ്യ ഇനങ്ങള്‍.