കീഴാറൂര്‍ പാലത്തിന് ശിലയിട്ടു
Posted on: 30 Aug 2015
കാട്ടാക്കട : കീഴാറൂര്‍ നെയ്യാര്‍ കടവിന് കുറുകെ പണിയുന്ന പാലത്തിന്റെ ശിലാസ്ഥാപനം സ്പീക്കര്‍ എന്‍.ശക്തന് നിര്‍വഹിച്ചു. പൊതുസമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.സ്റ്റീഫന്‍ അധ്യക്ഷന്‍ ആയിരുന്നു .
എ.ടി.ജോര്‍ജ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രതിനിധി മലയിന്‍കീഴ് വേണുഗോപാല്‍, ഗീത രാജശേഖരന്, അനസൂയ, എസ്.ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.