ജനകീയ ജൈവ പച്ചക്കറി വിപണനം
Posted on: 30 Aug 2015
കല്ലമ്പലം: കേരള കര്‍ഷകസംഘം നാവായിക്കുളം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എതുക്കാട് ജങ്ഷനില്‍ ജനകീയ ജൈവ പച്ചക്കറി വിപണനം നടന്നു. വിഷമുള്ള പച്ചക്കറി ഒഴിവാക്കി നാടന്‍ പച്ചക്കറി ശീലമാക്കാനുള്ളതാണ് പദ്ധതി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.ഹരിഹരന് പിള്ള അധ്യക്ഷനായി. മധുസൂദനപിള്ള, രാമചന്ദ്രന് പിള്ള എന്നിവര്‍ സംസാരിച്ചു.