എന്‍.എസ്.എസ്. ക്യാമ്പ്
Posted on: 30 Aug 2015
കല്ലമ്പലം : കെ.ടി.സി.ടി. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സപ്തദിന സഹവാസ ക്യാമ്പ് 'നിറവ് 2015' ന് ആറ്റിങ്ങല്‍ അമൃത മോഡല്‍ സ്കൂളില്‍ തുടക്കമായി. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പ്രതാപന്‍നായര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയര്മാന് എം.എസ്. ഷഹീര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്.സഞ്ജീവ്, എന്‍.മോഹന്‍, പി.ജെ. നഹാസ്, എ. നഹാസ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ ബിജു നായര്‍ മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് എന്‍.എസ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഫോട്ടോ പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.