പുല്ലൂര്ക്കാവ് ഭദ്രകാളീക്ഷേത്രം
Posted on: 30 Aug 2015
ആറ്റിങ്ങല്‍: മേലാറ്റിങ്ങല്‍ പുല്ലൂര്ക്കാവ് ഭദ്രകാളീക്ഷേത്രത്തില്‍ 31 ന് രാവിലെ 9 ന് ലക്ഷാര്‍ച്ചന നടക്കും. തന്ത്രി വൈകുണ്ഠം ഗോവിന്ദന് നമ്പൂതിരി, മേല്‍ശാന്തി കുളത്തുംകരമഠം ഗോപാലകൃഷ്ണന്പോറ്റി എന്നിവര്‍ നേതൃത്വം നല്‍കും.
നാടകോത്സവം നാളെമുതല്‍
ആറ്റിങ്ങല്‍: നഗരസഭയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള നാടകോത്സവം തിങ്കളാഴ്ച തുടങ്ങും. മുനിസിപ്പല്‍ ഓഫീസിന് മുന്‍വശത്തെ വേദിയില്‍ എല്ലാ ദിവസവും വൈകീട്ട് 6 മുതലാണ് നാടകം. 31 ന് അരയന്നങ്ങളുടെ താരാട്ട്, സപ്തംബര്‍ 1ന് അപ്പുപ്പന്താടി, 2 ന് നാരങ്ങാമിഠായി, 3 ന് ദേവസങ്കീര്‍ത്തനം, 4 ന് സര്‍വാധികാരി ചെമ്പകരാമന്‍, എന്നീ നാടകങ്ങളാണ് അരങ്ങേറുക.