കാരോട് പഞ്ചായത്തില്‍ പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായി
Posted on: 30 Aug 2015
നെയ്യാറ്റിന്‍കര: കാരോട് പഞ്ചായത്തില്‍ പ്രാഥമിക പരിസ്ഥിതി സംരക്ഷണ പദ്ധതിക്ക് തുടക്കമായി. ആര്.സെല്‍വരാജ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.റാബി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.ആഗ്നസ്, സ്ഥിരംസമിതി ചെയര്മാന്മാരായ എം.രാജേന്ദ്രന്‍നായര്‍, കെ.സലീല, എസ്.വിജയന്, പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസര്‍ സി.ശ്രീധരന്, പ്രോഗ്രം ഓഫീസര്‍ അരുണ്‍ദേവ്, അമാസ് കോ-ഓര്‍ഡിനേറ്റര്‍ രാജാമണി എന്നിവര്‍ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കുളങ്ങളില്‍ രാമച്ചം വെച്ചുപിടിപ്പിക്കും. ഇതിനൊപ്പം സ്കൂളുകളില്‍ തുളസീവന നിര്‍മാണം, ജലസ്രോതസ്സുകളുടെ സര്‍വേ, വിഭവ പുസ്തക നിര്‍മാണം എന്നിവയും നടത്തും. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വകുപ്പിന്റെയും നെയ്യാറ്റിന്‍കര അമാസിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.