നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ്സിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
Posted on: 30 Aug 2015
നെയ്യാറ്റിന്‍കര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ജില്ലാ പഞ്ചായത്തിന്റെ ആദരം. മികച്ച വിജയം നേടിയതിന് ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡാണ് ജില്ലാ പഞ്ചായത്ത് നല്‍കിയത്.
ട്രോഫിയും കാഷ് അവാര്‍ഡും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കി. സ്കൂള്‍ പ്രഥമാധ്യാപകന് സുനില്‍ പ്രഭാനന്ദലാലും പി.ടി.എ. പ്രസിഡന്റ് വിശ്വംഭരനും ചേര്‍ന്ന് മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയല്‍, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയന്, അതിയന്നൂര്‍ പഞ്ചായത്ത് അംഗം വി.രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.