യുവാവിന് ചികിത്സാസഹായം അനുവദിച്ചു
Posted on: 30 Aug 2015
തിരുവനന്തപുരം : ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സെന്ററില്‍ ഹൃദയ വാല്‍വ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന യുവാവിന് സര്‍ക്കാര്‍ 50,000 രൂപ ദുരിതാശ്വാസം അനുവദിച്ചു.
വെള്ളായണി സ്വദേശി കെ. യശോദയുടെ മകന് സനല്‍കുമാറിനാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. 1992 മുതല്‍ ഹൃദ്രോഗിയാണ് സനല്‍കുമാര്‍. 2014 ല്‍ പേസ്മേക്കര്‍ ഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായം അനുവദിച്ചത്. മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ നിര്‍ദ്ദേശാനുസരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം അനുവദിച്ചതെന്ന് മനുഷ്യാവകാശ കമ്മിഷന് ഓഫീസില്‍നിന്ന് അറിയിച്ചു.