ശ്രീകൃഷ്ണജയന്തി ആഘോഷം ഇന്ന് തുടങ്ങും
Posted on: 30 Aug 2015
നെയ്യാറ്റിന്‍കര: ബാലഗോകുലം നെയ്യാറ്റിന്‍കര നഗര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് 30ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തുടക്കമാവും. രാവിലെ 8ന് സംഗീതാര്‍ച്ചനയോടെയാണ് ആഘോഷം തുടങ്ങുക.
31ന് രാവിലെ 6ന് പ്രഭാതഭേരി, 9ന് വൃക്ഷപൂജയും വൃക്ഷത്തൈ നടീലും. സപ്തംബര്‍ 1ന് രാവിലെ 8ന് കൃഷ്ണഗാഥാ പാരായണം, 9ന് ചിത്രപ്രദര്‍ശനം. 2ന് രാവിലെ 9ന് നദീവന്ദനം, 5.15ന് കവിയരങ്ങ്.
3ന് രാവിലെ 9ന് ഗോമാതാ പൂജ. 4ന് വൈകീട്ട് 5ന് ഉറിയടി, 6ന് സാംസ്കാരിക സമ്മേളനം. 5ന് വൈകീട്ട് 6ന് ശോഭായാത്ര.
വാര്‍ഷികം
നെയ്യാറ്റിന്‍കര: അമരവിള ഡ്രൈവേഴ്സ് പുരുഷ സ്വയംസഹായ സംഘം വാര്‍ഷികം ആഘോഷിച്ചു. യമുനാ പ്രസാദ് ഉദ്ഘാടനം ചെയ്തു. മോഹന്‍കുമാര്‍, സുരേഷ്, അശോക് കുമാര്‍, ആന്റണി, എം.എസ്.ദേവന് എന്നിവര്‍ പ്രസംഗിച്ചു.
കമ്മിറ്റി രൂപവത്കരിച്ചു
നെയ്യാറ്റിന്‍കര: സമസ്ത നായര്‍ സമാജം നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റി രൂപവത്കരിച്ചു. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ചെങ്കല്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ബാബു സുരേഷ്(പ്രസിഡന്റ്), തിരുമംഗലം സന്തോഷ്(സെക്രട്ടറി), കാക്കണം ബാലചന്ദ്രന്‍നായര്‍(വൈസ് പ്രസിഡന്റ്), എന്‍.കെ.ഹരിശങ്കര്‍, വി.രാജേഷ്(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍
നെയ്യാറ്റിന്‍കര: വീരരാഘവ ഫൗണ്ടേഷന്റെ ഭാരവാഹികളായി എസ്.കെ.അശോക് കുമാര്‍ (രക്ഷാധികാരി), എ.പി.ജിനന് (പ്രസിഡന്റ്), അത്താഴമംഗലം വിദ്യാധരന് (ജനറല്‍ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.