പെരുങ്കടവിള റോഡ് തകര്‍ച്ചാ ഭീഷണിയില്‍

Posted on: 30 Aug 2015



നെയ്യാറ്റിന്‍കര: റീ ടാര്‍ ചെയ്യാത്തതുകാരണം മാരായമുട്ടം -പെരുങ്കടവിള റോഡ് തര്‍ച്ചാ ഭീഷണിയില്‍. റോഡിന്റെ പല ഭാഗത്തും ടാര്‍ ഇളകിയ നിലയിലാണ്. റോഡിന്റെ പല ഭാഗത്തും ഓടയും നിര്‍മിച്ചിട്ടില്ല.
ഒന്നര വര്‍ഷം മുന്‍പ് റീ ടാര്‍ ചെയ്തതാണ് ഇപ്പോള്‍ ഇളകിപ്പോയിരിക്കുന്നത്. റീ ടാര്‍ ചെയ്തതിലെ അപാകമാണ് റോഡ് തകരാന്‍ കാരണം. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള ഇരുചക്ര വാഹനയാത്ര ദുഷ്‌കരമാകുകയാണ്. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. എന്നിട്ടും റോഡ് ടാര്‍ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ല.
റോഡിലെ പലഭാഗത്തും ഓട നിര്‍മിച്ചിട്ടില്ല. ഇതുകാരണം മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകിയാണ് ടാര്‍ ഇളകിപ്പോകുന്നത്. ഓട നിര്‍മിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

More Citizen News - Thiruvananthapuram