ആവണി അവിട്ടം; ഉപാകര്‍മം നടത്തി

Posted on: 30 Aug 2015



തിരുവനന്തപുരം: ആവണി അവിട്ടത്തോടനുബന്ധിച്ച് കോട്ടയ്ക്കകം വേദരക്ഷണാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യജുര്‍ ഉപാകര്‍മം നടത്തി. ശ്രീവരാഹം അയോധ്യാ നഗറില്‍ നടന്ന ചടങ്ങില്‍ 350ഓളം പേര്‍ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ അഞ്ചിന് ബ്രഹ്മയജ്ഞം, സമിതാധാരം എന്നിവയോടെയാണ് ഉപാകര്‍മ ചടങ്ങുകള്‍ ആരംഭിച്ചത്. വിവിധ കര്‍മ്മങ്ങള്‍ക്കുശേഷം പൂണൂല്‍ധാരണം നടന്നു. ഋഷിതര്‍പ്പണം, ഹോമം എന്നിവയ്ക്ക് കണ്ണന്‍ വാധ്യാര്‍ കാര്‍മികനായി.

More Citizen News - Thiruvananthapuram