വിലക്കയറ്റത്തില്‍ സര്‍ക്കാരുകള്‍ക്ക് കബളിപ്പിക്കല്‍ നയം -സമ്പത്ത് എം.പി.
Posted on: 30 Aug 2015
തിരുവനന്തപുരം: വിലക്കയറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കബളിപ്പിക്കല്‍ നയമെന്ന് എ.സമ്പത്ത് എം.പി. അഭിപ്രായപ്പെട്ടു. തിരുവോണദിനത്തില്‍ പോലും ഭക്ഷണം കഴിക്കാനാകാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഓള് ഇന്ത്യ യൂത്ത് ലീഗ് നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.വൈ.എല്‍. സംസ്ഥാന പ്രസിഡന്റ് വി.പി.സുഭാഷ് അധ്യക്ഷത വഹിച്ചു. ഓള് ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി അഡ്വ. കൈപ്പുഴ വി.റാം മോഹന്‍, ബ്രഹ്മാനന്ദന്, ജോഷി ജോര്‍ജ്, കെ.ബി.സതീഷ് എന്നിവര്‍ സംസാരിച്ചു.