ചട്ടമ്പിസ്വാമി ജയന്തി ആഘോഷം
Posted on: 30 Aug 2015
തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ 162-മത് ജയന്തിയോടനുബന്ധിച്ച് ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഹേമലത സ്മാരക ചട്ടമ്പിസ്വാമി പുരസ്കാരവും കൃഷ്ണായന പുരസ്കാരവും പ്രഖ്യാപിച്ചു. പ്രൊഫ. ഗീതാലയം ഗീതാകൃഷ്ണന്‍ രചിച്ച 'ചട്ടമ്പിസ്വാമികള്‍-നവകേരളത്തിന്റെ പിതാമഹന്' എന്ന ഗ്രന്ഥത്തിനാണ് ഹേമലത സ്മാരക ചട്ടമ്പിസ്വാമി പുരസ്കാരം. 11,111 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഹരിദാസ് രചിച്ച 'നാരായണീയം-ഭാഗവതാര്ഥസാരമായ സംഗ്രഹം' എന്ന ഗ്രന്ഥത്തിനാണ് കൃഷ്ണായന പുരസ്കാരം. 5,001 രൂപയും പ്രശസ്തിപത്രവും ആണ് അവാര്‍ഡ്. സപ്തംബര്‍ 2ന് വൈകീട്ട് 6ന് ക്ഷേത്ര പരിസരത്ത് ചേരുന്ന പൊതുസമ്മേളനത്തില്‍ പുരസ്കാരം നല്‍കും.